Author - Denis Arackal

Video

Things you see through your window | നിങ്ങൾ പുറത്തേയ്ക്കു നോക്കുമ്പോൾ!

അടച്ചിട്ട കുളിമുറിയിലെ കണ്ണാടിയിൽ നോക്കുന്ന നമ്മൾ കാണുന്നത് നമ്മുടെ മുഖമാണ്. നമ്മൾ കാണുന്നത് നമ്മുടെ കൂടുതലുകളും കുറവുകളുമാണ് . എന്നാൽ തുറന്നിട്ട ജനാലയിലൂടെ നോക്കുന്ന നമ്മൾ കാണുന്നത് നമ്മളെ തന്നെയാണ്. നമ്മുടെ മനസാണ്! നമ്മുക്ക് മാത്രമായി തുറന്നിട്ട ജനാലകൾ വേണം !

നമുക്ക് മാത്രമായി തുറന്നിട്ട ജനാലകൾ വേണം !

Read More
Video

Love is like an Android OS | ആൻഡ്രോയ്ഡ് പോലെയുള്ള പ്രണയം

പ്രകടിപ്പിക്കാത്ത സ്നേഹം സ്നേഹമല്ല! സ്വന്തം ഭാര്യയോടോ ഭർത്താവിനോടോ നിങ്ങൾ സ്നേഹം പ്രകടിപ്പിക്കാത്തപ്പോൾ, നിങ്ങൾ തകർക്കുന്നതു നിങ്ങളുടെ ബന്ധം മാത്രമല്ല, നിങ്ങളുടെ കുട്ടിയുടെ സ്നേഹം പ്രകടിപ്പിക്കാനുള്ള കഴിവിനെ കൂടിയാണ്! അതിനാൽ ഒരു കൂരയ്ക്ക് കീഴെ ജീവിക്കുന്ന രണ്ടു വ്യക്തികൾ എന്നതിനുപരി ദമ്പതികൾ നാൽപതുകളിലും അമ്പതുകളിലും പ്രണയം വീണ്ടെടുക്കേണ്ടതുണ്ട് ! നിങ്ങളുടെ സ്നേഹം വിളിച്ചു പറയുക, അനുഭവിക്കേണ്ടവർ അത് അനുഭവിക്കട്ടെ!

സ്നേഹമില്ലാത്തതും ഉള്ള സ്നേഹം പ്രകടിപ്പിക്കാത്തതും ഒരേ ഫലമാണ് നൽകുക. ഭാര്യ ഭർത്താക്കന്മാർ അത് ഓർക്കുന്നത് നല്ലതാണ് !

Read More
Video

WhatsApp & love these days | വാട്ട്സ് ആപ്പും ഇപ്പോഴത്തെ പ്രണയവും !

തമ്മിൽ തമ്മിൽ ഉള്ള സ്നേഹവും പ്രണയവും അളക്കാനുള്ള ഒരു ഉപകരണമായി മാറിയിരിക്കുന്നു ഇന്ന് വാട്ട്സ്ആപ്പ്. എത്ര വേഗത്തിൽ ഒരാൾ മറ്റൊരാൾക്ക് റെസ്പോണ്ട് ചെയ്യും എന്നത് അവർതമ്മിലുള്ള അടുപ്പത്തിന്റെ തെളിവായി കണക്കിലെടുക്കപ്പെടുന്നു….

സ്നേഹമളക്കാനുള്ള, ഒരാൾക്ക് മറ്റൊരാളോടുള്ള അടുപ്പമളക്കാനുള്ള ഒരു ഉപാധിയല്ല വാട്ട്സ് ആപ്പും ഡിജിറ്റൽ മീഡിയയും.

Read More
Video

The last phone call | അവസാനത്തെ ഫോൺ കാൾ

സ്വന്തം മാതാപിതാക്കളോടും, മക്കളോടും, ഭാര്യയോടും, ഭർത്താവിനോടും, സഹോദരനോടും, സഹോദരിയോടും പിണങ്ങി വർഷങ്ങളായി സംസാരിക്കാത്ത ആളുകളുണ്ട്. നിങ്ങളോർക്കണം, ജീവിതം ആർക്കും വേണ്ടി കാത്തുനിൽക്കില്ല. ഒരു ഫോൺ കോളിൽ തീരാനാകുമായിരുന്ന ഒരു കാര്യം ചിലപ്പോൾ ഒരു ജീവിതകാലത്തു തീർക്കാനായില്ലെന്നു വരും. കുറ്റബോധം നിങ്ങളെ വേട്ടയാടും. ഫോൺ എടുക്കൂ, വിളിക്കൂ …ജീവിതം ചെറുതാണ് !

പല ബന്ധങ്ങളും അകൽച്ചയിൽ ആയിരിക്കുന്നത് ഈഗോ കൊണ്ടും വിട്ടു വീഴ്ചയില്ലായ്മ കൊണ്ടുമാണ്. ജീവിതം ചെറുതാണ്. സമയം ആർക്കു വേണ്ടിയും കാത്തുനിൽക്കില്ല. നിങ്ങളായി ചെയ്യാൻ പറ്റുന്നത് നിങ്ങൾ ചെയ്യൂ…

മാതാപിതാക്കളെയും മക്കളെയും പോലെ തന്നെ പല വീടുകളിലും സഹോദരങ്ങളും സ്നേഹത്തിൽ അല്ല. തമ്മിൽ സംസാരിക്കുക പോലും ഇല്ല. ശരിയാണ്, അകന്നിരിക്കാനായി ഒരുപാടു കാര്യങ്ങൾ ഉണ്ടാകും. പക്ഷെ ഒന്നിക്കാനായുള്ള ശ്രമങ്ങൾ വേണം!

Read More
Video

Love is not a panacea | സ്നേഹം ഒരു ഒറ്റമൂലിയല്ല.

സ്നേഹം ഒരു ഒറ്റമൂലിയല്ല. പ്രണയം ഒരു ബ്രഹ്മാസ്ത്രവുമല്ല. ഒരു സ്വിച്ച് ഇട്ടപോലെ എല്ലാ തിന്മകളെയും ഒരു നിമിഷം കൊണ്ട് വിജയിക്കാൻ സ്നേഹത്തിനു കഴിയില്ല. ശരിയാണ്, പലപ്പോഴും അസാധ്യമാണെന്ന് കരുതുന്ന കാര്യങ്ങൾ നേടാൻ സ്നേഹത്തിനും, കരുണയ്ക്കും, കനിവിനും സാധിച്ചേക്കാം! എന്നാൽ സ്നേഹമില്ലായ്മയ്ക്കു മുൻപിൽ സ്നേഹം നിഷ്‌ഫലമാണ്.

പലപ്പോഴും സമൂഹത്തിൽ നിന്നും കിട്ടുന്ന ഒരു തെറ്റായ ധാരണയാണ് സ്നേഹം എല്ലാത്തിനും ഒരു പ്രതിവിധി ആണെന്നുള്ളത്. സ്നേഹത്തിന്റെ ശക്തി ശരിക്കും അപാരമാണ്! എന്നാൽ മനുഷ്യ ബന്ധങ്ങളിലെ എല്ലാ ജീർണതയ്ക്കും ഇതൊരു പരിഹാരമാണെന്നുള്ള ചിന്ത അപകടമാണ് …

സ്നേഹത്തിന്റെ ശക്തി മനസിലാക്കുക. അതിനെ ഉപയോഗിക്കേണ്ട പോലെ ഉപയോഗിക്കുക.

Read More
Video

How mobile phone destroys relationships | ബന്ധങ്ങളെ തകർക്കുന്ന മൊബൈൽ ഫോൺ

പലയിടത്തും മൊബൈൽ ഫോൺ ഇന്ന് ബന്ധങ്ങളെ തകർക്കുന്ന ഒരു വില്ലനായി മാറിയിരിക്കുന്നു. നേരിട്ട് പറയാനുള്ള കാര്യങ്ങൾ മൊബൈൽ ഫോണിലൂടെ സംസാരിക്കാൻ ശ്രമിച്ചാൽ പലപ്പോഴും ഉദ്ദേശിച്ച ഫലം കിട്ടിയില്ല എന്ന് വരും. നമുക്ക് നമ്മുടെ ഫോൺ താഴെ വെയ്ക്കാം. നമുക്ക് നേരിട്ട് സംസാരിച്ചു തുടങ്ങാം…

മൊബൈൽഫോൺ കാര്യങ്ങളെ അങ്ങോട്ടും ഇങ്ങോട്ടും ഒന്നറിയിക്കാനുള്ള ഒരു ഉപാധിയാണ്. എന്നാൽ പലരും അതിനെ കാര്യങ്ങൾ ചർച്ച ചെയ്യാനുള്ള ഒരു ഉപകരണമാക്കി മാറ്റുന്നു. മുഖം കാണാതെയുള്ള ചർച്ചകൾ പലപ്പോഴും കാര്യങ്ങളെ വഷളാക്കുകയെ ഉള്ളൂ!

ഇപ്പോൾ പലരും തമ്മിൽ തമ്മിൽ നേരിട്ട് പറയുന്ന കാര്യങ്ങൾ വേണ്ടത്ര ശ്രദ്ധിക്കാറില്ല. സംശയമുണ്ടെങ്കിൽ വിളിച്ചു ചോദിക്കുമെല്ലോ എന്നാണ് മനസിലെ ചിന്ത. ഇതുകൊണ്ടുതന്നെ പല മൊബൈൽ ഫോൺ വിളികളും സംശയങ്ങൾ ഉറപ്പിക്കാനുള്ള വിളികളാണ് !

Read More