സ്വന്തം മാതാപിതാക്കളോടും, മക്കളോടും, ഭാര്യയോടും, ഭർത്താവിനോടും, സഹോദരനോടും, സഹോദരിയോടും പിണങ്ങി വർഷങ്ങളായി സംസാരിക്കാത്ത ആളുകളുണ്ട്. നിങ്ങളോർക്കണം, ജീവിതം ആർക്കും വേണ്ടി കാത്തുനിൽക്കില്ല. ഒരു ഫോൺ കോളിൽ തീരാനാകുമായിരുന്ന ഒരു കാര്യം ചിലപ്പോൾ ഒരു ജീവിതകാലത്തു തീർക്കാനായില്ലെന്നു വരും. കുറ്റബോധം നിങ്ങളെ വേട്ടയാടും. ഫോൺ എടുക്കൂ, വിളിക്കൂ …ജീവിതം ചെറുതാണ് !
പല ബന്ധങ്ങളും അകൽച്ചയിൽ ആയിരിക്കുന്നത് ഈഗോ കൊണ്ടും വിട്ടു വീഴ്ചയില്ലായ്മ കൊണ്ടുമാണ്. ജീവിതം ചെറുതാണ്. സമയം ആർക്കു വേണ്ടിയും കാത്തുനിൽക്കില്ല. നിങ്ങളായി ചെയ്യാൻ പറ്റുന്നത് നിങ്ങൾ ചെയ്യൂ…
മാതാപിതാക്കളെയും മക്കളെയും പോലെ തന്നെ പല വീടുകളിലും സഹോദരങ്ങളും സ്നേഹത്തിൽ അല്ല. തമ്മിൽ സംസാരിക്കുക പോലും ഇല്ല. ശരിയാണ്, അകന്നിരിക്കാനായി ഒരുപാടു കാര്യങ്ങൾ ഉണ്ടാകും. പക്ഷെ ഒന്നിക്കാനായുള്ള ശ്രമങ്ങൾ വേണം!
Add comment