ABOUT DENIS ARACKAL

Author | Vlogger | Story Teller | Thought Leader

ജീവിതത്തിൽ ചെറിയ കാര്യങ്ങളാണ് വലിയ കാര്യങ്ങൾ. പലപ്പോഴും പലവിധ തിരക്കിലും, അറിഞ്ഞും, അറിയാതെയും നമ്മൾ ഇത് മറന്ന് പോകുന്നു. ആത്മാഭിമാനത്തോടെ ജീവിക്കുകയെന്നതും അതോടൊപ്പം തന്റെ ബന്ധങ്ങളെ വളർത്തുകയെന്നതും ഒരു മനുഷ്യൻ ഏറ്റവും ആഗ്രഹിക്കുന്ന കാര്യമാണ്. ഇവ പ്രാപ്യമാകുന്നത് ജീവിതം നമുക്ക് വെച്ച് നീട്ടുന്ന ചെറിയ നന്മകളിലേയ്ക്ക് നമ്മൾ കണ്ണ് തുറക്കുമ്പോഴാണ്.
നവ മാധ്യമങ്ങളുടെ സ്വാധീനം കൂടി വരുന്ന ഈ കാലത്ത്, ഡെന്നിസ് അറയ്ക്കൽ തെളിമയോടുകൂടി നന്മയിലും, മാനവികതയിലും, ഊന്നി നിന്നുകൊണ്ട് സ്വന്തം കഥകളിലൂടെ നമ്മുടെയെല്ലാം ജീവിതങ്ങളിലേയ്ക്ക് എത്തി നോക്കുന്നു.

ഇതോടൊപ്പം ഒരു വ്യക്തി തന്റെ കുടുംബത്തിനും സമൂഹത്തിനും ഉതകുന്ന രീതിയിൽ ജീവിക്കുമ്പോൾ തന്നെ പ്രാഥമികമായി അവനവനു വേണ്ടി ജീവിക്കണമെന്നും, ജീവിക്കുക എന്നത് തന്നെ ഒരു ആഘോഷമായി കാണണമെന്നുമുള്ള കാഴ്ചപ്പാട് തന്റെ എഴുത്തുകളിലും ചിന്തകളിലും മുൻപോട്ടു വയ്ക്കുന്നു. ജീവിതത്തിലെ നന്മകളും, മനുഷ്യരിലെ കരുണയും കനവും, വ്യക്തിജീവിതത്തിനെ സ്വാധീനിക്കുമെന്നും ആ സ്വാധീനം മാറ്റങ്ങൾക്കു പ്രേരകമാകുമെന്നുമുള്ള കാഴ്ച്ചപ്പാടാണ് അദ്ദേഹത്തിന്റെ ചിന്തകളുടെ കാതൽ.

ഡെന്നിസ് അറയ്ക്കൽ പുതിയ തലമുറയിലെ എഴുത്തുകാരിൽ നിന്നും ചിന്തകരിൽനിന്നും നിന്നും തന്റെ വേറിട്ട ശൈലി കൊണ്ടും കാഴ്ചപ്പാട് കൊണ്ടും വ്യത്യസ്തനായിരിക്കുന്നു. ഹൃദയത്തോട് നേരിട്ട് സംവദിക്കുന്ന അദ്ദേഹത്തിന്റെ രീതി താരതമ്യം ചെയ്യാനാവാത്തതാണ്. നവ മാധ്യമങ്ങളിൽ വളരെയേറെ ശ്രദ്ധ പിടിച്ചു പറ്റിയ അദ്ദേഹത്തിന്റെ ചിന്തകളും, എഴുത്തുകളും, പ്രോഗ്രാമുകളും ഇവിടെ പരിചയപ്പെടുത്തുന്നു.

Follow Denis Arackal on Social media


BRAND COLLABORATION & ASSOCIATION

നിങ്ങളുടെ ബ്രാൻഡിനും/ ബിസിനെസ്സ് സ്ഥാപനത്തിനും ഇപ്പോൾ ഡെന്നിസ് അറയ്ക്കലുമായി ചേർന്ന് സ്സോഷ്യൽ മീഡിയയിൽ ശ്രദ്ധ പിടിച്ചു പറ്റാം. വിവിധ ബ്രാൻഡിംഗ് അസോസിയേഷൻ സാധ്യതകൾ ചർച്ച ചെയ്യാനായി കോൺടാക്ട് ചെയ്യാം.



PUBLIC SPEAKING INVITATION

ഹൃദയത്തോട് നേരിട്ട് സംവദിക്കുന്ന ഒരു രീതി ഡെന്നിസ് അറയ്ക്കൽ തന്റെ എഴുത്തുകളും പ്രഭാഷണങ്ങളിലും പുലർത്തുന്നു. ജീവിതത്തെ അതിന്റെ യഥാർത്ഥ രൂപത്തിലൂടെ കണ്ട് അതിലെ നന്മകളിൽ നിന്നും അനുഭവങ്ങളിൽ നിന്നും നേരും അറിവും പകർന്നെടുത്തു നടത്തുന്ന പ്രഭാഷണങ്ങൾ ആർക്കും ഒരു മറക്കാത്ത ഒരു അനുഭവമാകും.



AUTHORED BOOKS | “വള്ളിനിക്കറിട്ട ബാല്യം”

മാതൃഭൂമി ഓൺലൈൻ പ്രസദ്ധീകരിച്ച ഡെന്നിസ് അറയ്ക്കലിന്റെ “വള്ളിനിക്കറിട്ട റെസിപ്പികൾ” എന്ന പതിനെട്ടു കഥകൾ അടങ്ങിയ കഥാസമാഹാരം പിന്നീട് “കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്” പുസ്തക രൂപത്തിൽ പുറത്തിറക്കി. എഴുപതുകളിൽ ജനിച്ചു തൊണ്ണൂറുകളിൽ ബാല്യകാലം ചിലവഴിച്ച ഏവർക്കും ഓർമ്മകളുടെ ഊടുവഴികളോടുള്ള ഒരു യാത്രയാണ് “വള്ളിനിക്കറിട്ട ബാല്യം” എന്ന ഈ പുസ്തകം.





Follow Me

Follow me to see the whole world