സ്നേഹം ഒരു ഒറ്റമൂലിയല്ല. പ്രണയം ഒരു ബ്രഹ്മാസ്ത്രവുമല്ല. ഒരു സ്വിച്ച് ഇട്ടപോലെ എല്ലാ തിന്മകളെയും ഒരു നിമിഷം കൊണ്ട് വിജയിക്കാൻ സ്നേഹത്തിനു കഴിയില്ല. ശരിയാണ്, പലപ്പോഴും അസാധ്യമാണെന്ന് കരുതുന്ന കാര്യങ്ങൾ നേടാൻ സ്നേഹത്തിനും, കരുണയ്ക്കും, കനിവിനും സാധിച്ചേക്കാം! എന്നാൽ സ്നേഹമില്ലായ്മയ്ക്കു മുൻപിൽ സ്നേഹം നിഷ്ഫലമാണ്.
പലപ്പോഴും സമൂഹത്തിൽ നിന്നും കിട്ടുന്ന ഒരു തെറ്റായ ധാരണയാണ് സ്നേഹം എല്ലാത്തിനും ഒരു പ്രതിവിധി ആണെന്നുള്ളത്. സ്നേഹത്തിന്റെ ശക്തി ശരിക്കും അപാരമാണ്! എന്നാൽ മനുഷ്യ ബന്ധങ്ങളിലെ എല്ലാ ജീർണതയ്ക്കും ഇതൊരു പരിഹാരമാണെന്നുള്ള ചിന്ത അപകടമാണ് …
സ്നേഹത്തിന്റെ ശക്തി മനസിലാക്കുക. അതിനെ ഉപയോഗിക്കേണ്ട പോലെ ഉപയോഗിക്കുക.
Add comment